ഖാർഗെയുടെ നിർദേശങ്ങളോട് പ്രതികരിക്കാതെ ഡി കെ; ഡൽഹിയിൽ നിന്നും മടങ്ങി

dk

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ മുന്നോട്ടുവെച്ച നിർദേശങ്ങളോട് പ്രതികരിക്കാതെ ഡി കെ ശിവകുമാർ. ചർച്ചക്ക് ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. തുടർ ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് വിവരം. ഖാർഗെയുമായുള്ള ചർച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിട്ടുണ്ട്

ഇന്നലെ ഖാർഗെ സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. ഡൽഹിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്തും ഡികെ തുടരട്ടെയെന്നാണ് നേതൃത്വം പറയുന്നത്

എന്നാൽ ഡികെ ശിവകുമാർ ഇക്കാര്യങ്ങളിൽ പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഡികെയുമായി ചർച്ച നടത്തും. സോണിയ ഗാന്ധി നേരിട്ട് ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് വിവരം. രണ്ടാം ഘട്ടത്തിൽ ഡി കെയെ മുഖ്യമന്ത്രിയാക്കും.
 

Share this story