83 വയസ്സായില്ലേ, ഇനിയെങ്കിലും നിർത്തിക്കൂടേ; ശരദ് പവാറിനോട് അജിത് പവാർ

ajit

83 വയസ്സായില്ലേ, അവസാനിപ്പിച്ചു കൂടേയെന്ന് ശരദ് പവാറിനോട് സഹോദര പുത്രനായ അജിത് പവാർ. എൻസിപിയെ പിളർത്തി എൻഡിഎ സർക്കാരിൽ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെയാണ് അജിത് പവാറിന്റെ പ്രസ്താവന. ഇന്ന് അജിത് പവാറും ശരദ് പവാറും പ്രത്യേകം യോഗങ്ങൾ വിളിച്ചിരുന്നു. അജിത് പവാറിന്റെ യോഗത്തിൽ 29 എംഎൽഎമാർ പങ്കെടുത്തു. ശരദ് പവാറിന്റെ യോഗത്തിലേക്ക് 13 എംഎൽഎമാരാണ് എത്തിയത്

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് അജിത് പവാർ പറഞ്ഞു. ബിജെപിക്കൊപ്പം ചേരാൻ എൻസിപിയുടെ മുഴുവൻ എംഎൽഎമാർക്കും നേരത്തെ താത്പര്യമുണ്ടായിരുന്നു. ഞങ്ങളുടെ നിലപാട് അംഗീകരിക്കണമെന്ന് ശരദ് പവാറിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ആദ്യഘട്ടത്തിൽ അനുകൂല നിലപാടായിരുന്ന പവാർ പിന്നീട് തീരുമാനം മാറ്റി.

പാർട്ടിയെ നയിക്കാൻ പുതിയ ആളുകൾക്ക് അവസരം നൽകണം. ശരദ് പവാറും പുതിയ ആളുകൾക്ക് അവസരം നൽകണം. താങ്ങൾക്ക് 83 വയസ്സായി. ഇനിയെങ്കിലും അവസാനിപ്പിക്കുമോ. ഞങ്ങളെ അനുഗ്രഹിക്കണമെന്നും അജിത് പവാർ പറഞ്ഞു.
 

Share this story