ദേശീയ അവാർഡിന്റെ വില കളയരുത്; കാശ്മീർ ഫയൽസിന് പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് സ്റ്റാലിൻ

Mk Stalin

പ്രോ സംഘ്പരിവാർ അജണ്ടയെന്ന ആരോപണം ഉയർന്ന ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് നൽകിയതിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വില കുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാർഡുകളുടെ വില കളയരുതെന്ന് സ്റ്റാലിൻ പറഞ്ഞു. ദി കാശ്മീർ ഫയൽസിന് ദേശീയ അവാർഡ് നൽകിയത് അത്ഭുതപ്പെടുത്തി. സിനിമാ, സാഹിത്യ പുരസ്‌കാരങ്ങളിൽ രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതാണ് നല്ലതെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു

മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുത്ത കടൈസി വ്യവസായിയുടെ അണിയറ പ്രവർത്തകരെയും നടൻമാരായ വിജയ് സേതുപതി, മണികണ്ഠൻ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാ ഘോഷാലിനെയും സ്റ്റാലിൻ അഭിനന്ദിച്ചു

Share this story