ഗുജറാത്തിൽ ഭൂചലനം: 4.3 തീവ്രത രേഖപ്പെടുത്തി
Sun, 26 Feb 2023

ഗുജറാത്തിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.21 ഭൂചലനം ഉണ്ടായത്.
രാജ്കോട്ടിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് (എൻഎൻഡബ്ല്യു) ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് ട്വീറ്റ് ചെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ആഴ്ച, ഗുജറാത്തിലെ അമ്രേലി ജില്ലയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ചിലെ (ഐഎസ്ആർ) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു