ബിനീഷിനെതിരായ ഇഡി കേസ് നിലനിൽക്കില്ല; വിചാരണ കോടതി നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു

bineesh

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനിഷ് കോടിയേരിക്കെതിരായ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. ബിനീഷിനെതിരായ ഇ ഡി കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലഹരിക്കടത്ത് കേസിൽ പ്രതി അല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം

ബിനീഷിനെതിരായ കേസ് സ്‌റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നതുവരെ ബിനീഷിന് വിചാരണ കോടതിയിൽ ഹാജരാകേണ്ടതില്ല. നേരത്തെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
 

Share this story