നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുലിനെയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും
Nov 9, 2023, 11:40 IST

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ ഡി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഇരുവർക്കും പുതിയ സമൻസ് അയക്കും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കേസിൽ കോൺഗ്രസ് മുൻ ട്രഷറർ പവൻ ബൻസാലിനെ ഇ ഡി രണ്ട് ദിവസമായി ചോദ്യം ചെയ്യുകയാണ്
സോണിയ ഗാന്ധിയെ മൂന്ന് ദിവസവും രാഹുലിനെ അഞ്ച് ദിവസവും കേസിൽ കഴിഞ്ഞ വർഷം ചോദ്യം ചെയ്തിരുന്നു. യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെൽ കമ്പനികളിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകൾ റെയ്ഡുകളിൽ കണ്ടെത്തിയതായി ഇ ഡി അവകാശപ്പെട്ടിരുന്നു.