തേനി എംപിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി; എഅണ്ണാ ഡിഎംകെയുടെ ഏക എംപി സ്ഥാനം നഷ്ടമായി

op

തേനി എംപി ഒ പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഇതോടെ തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെയ്ക്ക് ഉണ്ടായിരുന്ന ഏക എംപി സ്ഥാനവും നഷ്ടമായി. ഒ പനീർശെൽവത്തിന്റെ മകനാണ് ഒ പി രവീന്ദ്രനാഥ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 76,319 വോട്ടുകൾക്കാണ് രവീന്ദ്രൻ ജയിച്ചത്. എന്നാൽ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് ഹൈക്കോടതിയെ സമീപിച്ചത്

വോട്ടിനായി എംപി തെരഞ്ഞെടുപ്പ് സമയത്ത് പണം നൽകിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും ആരോപിച്ചാണ് ഹർജി നൽകിയത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.
 

Share this story