കാശ്മീരിലെ അനന്ത്‌നാഗിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികനെ കാണാതായി, രണ്ട് പേർക്ക് പരുക്ക്
Sep 15, 2023, 10:55 IST

ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരരുമായി ഏറ്റുമുട്ടൽ. 48 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ ഒരു സൈനികനെ കാണാതായി. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊകോരെനാഗിലെ വനത്തിൽ ഭീകരരെ തുരത്താൻ സൈന്യവും ജമ്മു കാശ്മീർ പോലീസും ആരംഭിച്ച സംയുക്ത ഓപറേഷനിടെ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.
ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ രണ്ട് കരസേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധൻചോക്, ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ മുസമിൽ ബട്ട് എന്നിവരാണ് മരിച്ചത്. എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിൽ സ്ഥിരീകരണമില്ല.