കാശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു
Nov 17, 2023, 17:19 IST

ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബുധാൽ തെഹ്‌സിലിലെ ഗുല്ലർ-ബെഹ്റോട്ട് ഏരിയയിൽ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യം, പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെയാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.