കർണാടകയിൽ എൻജിനീയറിംഗ് വിദ്യാർഥി കാമുകിയെ കഴുത്തറുത്ത് കൊന്നു
Nov 17, 2023, 11:42 IST

കർണാടകയിൽ എൻജിനീയറിംഗ് വിദ്യാർഥി കാമുകിയെ കഴുത്തറുത്ത് കൊന്നു. ഹാസൻ ജില്ലയിലാണ് സംഭവം. പ്രതി തേജസിനെ പോലീസ് അറസ്റ്റ് ചെയ്തു. തേജസും 21കാരിയായ പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. അതേസമയം ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. വഴക്ക് രൂക്ഷമായതോടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.