ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്ര എംപിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി എത്തിക്‌സ് കമ്മിറ്റി

mahuva

കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി എത്തിക്‌സ് കമ്മിറ്റി. മഹുവയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ശുപാർശ നൽകുമെന്ന് സൂചന. എം പിക്കെതിരായ നടപടികൾ ചർച്ച ചെയ്യാൻ എത്തിക്‌സ് കമ്മിറ്റി നാളെ യോഗം ചേരും. വനിതാ എം പിമാരെ പുറത്താക്കാൻ ശ്രമിക്കുകയാണ് ബി ജെ പി എന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു.

നവംബർ രണ്ടാം തീയതി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ മഹുവ മൊയ്ത്ര ഹാജരായിരുന്നു. എത്തിക്‌സ് കമ്മിറ്റി മാന്യമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചുവെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കോഴ ആരോപണം തെളിഞ്ഞാൽ പാർലമെന്റിൽ നിന്ന് മഹുവ പുറത്താക്കപ്പെടാനാണ് സാധ്യത.

Share this story