പബ്ജി വഴി പരിചയം; യുവാവിനെ തേടി നാല് കുട്ടികളുമായി പാക്കിസ്ഥാനി യുവതി ഇന്ത്യയിൽ

Game

നോയിഡ: ഓൺലൈൻ ഗെയിമായ പബ്ജി വഴി പരിചയപ്പെട്ട യുവാവിനെ തേടി പാക്കിസ്ഥാനി യുവതി നാല് കുട്ടികളുമായി നിയമവിരുദ്ധമായി ഉത്തർപ്രദേശിലെ നോയിഡയിലെത്തി.

കഴിഞ്ഞ മാസം നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലെത്തിയത്. കുറച്ചു ദിവസങ്ങളായി യുവാവ് യുവതിയെയും കുട്ടികളെയും വാടക വീട്ടിൽ താമസിപ്പിച്ചുവരികയായിരുന്നു. അനധികൃതമായി എത്തിയ യുവതിയേയും കുട്ടികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഗ്രേറ്റർ നോയിഡ പൊലീസ് ഡപ്യൂട്ടി കമ്മിഷണർ സാദ് മിയ ഖാൻ പറഞ്ഞു.

ഇന്ത്യയിലെത്തിയത് യുവാവുമായി ഒന്നിച്ചു ജീവിക്കാനെന്നാണ് യുവതി പൊലിസിന് നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു.

Share this story