ബംഗളൂരുവിലെ സ്വകാര്യ ബസ് ഡിപ്പോയിൽ തീപിടിത്തം; നിരവധി ബസുകൾക്ക് തീപിടിച്ചു
Oct 30, 2023, 16:00 IST

ബംഗളൂരുവിൽ വൻ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയിൽ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകൾക്ക് തീപിടിച്ചു. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയിട്ടുണ്ട്. തീ പടരാനുള്ള കാരണം വ്യക്തമല്ല.