മധുരയിൽ ലക്‌നൗ-രാമേശ്വരം ട്രെയിനിൽ തീപിടിത്തം; ഒമ്പത് പേർ മരിച്ചു, വീഡിയോ

train
തമിഴ്‌നാട്ടിലെ മധുരയിൽ ട്രെയിനിൽ തീപിടിത്തം. 9 പേർ മരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലക്‌നൗ-രാമേശ്വരം ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. യുപി സ്വദേശികളാണ് മരിച്ചത്. ട്രെയിനിനുള്ളിൽ ഭക്ഷണം പാചകം ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പാചക വാചക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.


 

Share this story