ബംഗളൂരു കെഎസ്ആർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ തീപിടിത്തം; ആർക്കും പരുക്കില്ല
Aug 19, 2023, 10:11 IST

കർണാടകയിൽ ട്രെയിനിൽ തീപിടിത്തം. ബംഗളൂരുവിലെ കെ എസ് ആർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് ഉദ്യാൻ എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തമുണ്ടായത്. രണ്ട് കോച്ചുകൾക്ക് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.
റെയിൽവേ സ്‌റ്റേഷനിൽ എത്തിയതിന് ശേഷമാണ് ഉദ്യാൻ എക്‌സ്പ്രസിൽ തീപിടിത്തമുണ്ടായത്. യാത്രക്കാർ ഈ സമയത്ത് ട്രെയിനിൽ നിന്ന് പൂർണമായി ഇറങ്ങിയിരുന്നു. ആളപായമോ പരുക്കോ ഇല്ല.