തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിൽ ലിഫ്റ്റ് തകർന്നുവീണ് അഞ്ച് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

cement

തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകർന്ന് വീണ് അഞ്ചുപേർ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മേലചേരുവിലയിലാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

പുതിയ യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ലിഫ്റ്റ് തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് 20 ലേറെ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. താഴെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ദേഹത്താണ് ലിഫ്റ്റ് തകർന്നുവീണത്.

ഫാക്ടറിക്കുള്ളിൽ സുരക്ഷാ സേന പരിശോധന നടത്തുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 

Share this story