ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

naidu

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പോലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവ വിഭവശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ് വെയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്

2014ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ. നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്രാ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
 

Share this story