രാജസ്ഥാനിലെ മുൻ കോൺഗ്രസ് എംപി ജ്യോതി മിർധ ബിജെപിയിൽ ചേർന്നു
Sep 12, 2023, 10:59 IST

രാജസ്ഥാനിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി ജ്യോതി മിർധ ബിജെപിയിൽ ചേർന്നു. നാഗൗറിൽ നിന്നുള്ള എംപിയായിരുന്നു ജ്യോതി. ഡൽഹി ബിജെപി ആസ്ഥാനത്ത് അരുൺ സിംഗ്, രാജസ്ഥാൻ ബിജെപി പ്രസിഡന്റ് സി പി ജോഷി എന്നിവരുടെ സാന്നിധ്യത്തിലാണ് അവർ ബിജെപി അംഗത്വമെടുത്തത്.
കോൺഗ്രസ് പ്രവർത്തകരെ അവഗണിക്കുകയാണെന്നും തെറ്റായ ദിശയിലേക്ക് പോകുന്നുവെന്നും ജ്യോതി ആരോപിച്ചു. രാഷ്ട്ര നിർമാണത്തിൽ ഞങ്ങൾക്ക് പങ്ക് വഹിക്കാൻ ആഗ്രഹമുണ്ട്. കോൺഗ്രസിൽ ഇതിന് അവസരങ്ങൾ കുറവാണ്. രാജസ്ഥാനിലെ സ്ത്രീകളുടെ സാഹചര്യം നല്ലതല്ലെന്നും ജ്യോതി പറഞ്ഞു.