മഹാരാഷ്ട്രയിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം; 22 പേർക്ക് പരുക്ക്

accident

മഹാരാഷ്ട്രയിൽ പൂനെ-ബംഗളൂരു ഹൈവേയിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 22 പേർക്ക് അപകടത്തിൽ പരുക്കേറ്റു. നർഹെ മേഖലക്ക് സമീപമാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം

താനെയിലെ സതാരയിൽ നിന്ന് ഡോംബിവ്‌ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ പിന്നിൽ നിന്നുമെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. മൂന്ന് ബസ് യാത്രക്കാരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 


 

Share this story