ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

g20

പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. 19 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രൈൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്ക് അവസാനം സംയുക്ത പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 

ജി20 യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന. ചൈന, റഷ്യ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ അഭാവത്തിലാണ് ജി 20 യോഗം ചേരുന്നത്. ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് യോഗത്തിൽ പങ്കെടുക്കുക. വൈകുന്നേരം രാഷ്ട്ര തലവൻമാർക്കായി ഇന്ത്യൻ രാഷ്ട്രപതി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
 

Share this story