ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി
Sep 10, 2023, 14:48 IST

ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് നരേന്ദ്രമോദി ശുപാർശ ചെയ്തു. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരണത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി.
സമാപന ദിവസമായ ഇന്ന് രാവിലെ ജി 20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. കനത്ത മഴ അവഗണിച്ചാണ് ലോക നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും പുഷ്പ ചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.