ജി 20 ഉച്ചകോടിക്ക് പ്രൗഡ ഗംഭീര തുടക്കം; ലോക നേതാക്കളെ സ്വീകരിച്ച് പ്രധാനമന്ത്രി

g20

ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം. ലോകനേതാക്കളെയും പ്രത്യേക ക്ഷണിതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനവേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചിൽ കൊണാർക്ക് ചക്രത്തിന്റെ മാതൃകക്ക് മുന്നിൽ വെച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു. ഡൽഹിയിലേക്ക് ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും വരവ് തുടരുകയാണ്

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവൻമാർ ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, ലോകബാങ്ക് മേധാവി അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജർമാൻ ചാൻസലർ ഉലാഫ് ഷോയൽസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ബ്രിസീൽ പ്രസിഡന്റ് ലുലാ ഡിസിൽവ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഉച്ചകോടിക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്.
 

Share this story