ജി 20 ഉച്ചകോടി: ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്ന് മോദി
Sep 3, 2023, 14:48 IST

ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 യോഗങ്ങൾ കാശ്മീരിലും അരുണാചൽ പ്രദേശിലും നടത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു. പാക്കിസ്ഥാനും ചൈനയും ഇതിനെ എതിർക്കേണ്ടതില്ലെന്നും ലോകത്തിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു
സൈബർ കുറ്റകൃത്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണം. ജി 20 ഉച്ചകോടിയിലെ ചില നേട്ടങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ജി 20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലി രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായി. യുക്രൈനെതിരായ റഷ്യൻ നിലപാട് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് അമേരിക്കയും ഫ്രാൻസും വ്യക്തമാക്കി. അതേസമയം സമവായത്തിന് ശ്രമിക്കുമെന്ന് ഇന്ത്യ അറിയിച്ചു.