ബജറ്റ് മാറി വായിച്ച സംഭവം ഉദ്യോഗസ്ഥ പിഴവെന്ന് ഗെഹ്ലോട്ട്; എഐസിസിക്ക് വിശദീകരണം നൽകി

gehlot

രാജസ്ഥാനിൽ കഴിഞ്ഞ വർഷത്തെ ബജറ്റ് എടുത്ത വായിച്ച സംഭവത്തിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എഐസിസിക്ക് വിശദീകരണം നൽകി. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവാണെന്നാണ് ഗെഹ്ലോട്ട് നൽകിയ വിശദീകരണം. സർക്കാർ അന്വേഷണം പുരോഗമിക്കുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു

കഴിഞ്ഞ വർഷത്തെ ബജറ്റ് വായിച്ചതിൽ ഗെഹ്ലോട്ടിനോട് എഐസിസി വിശദീകരണം തേടിയിരുന്നു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എട്ട് മിനിറ്റോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. തുടർന്ന് ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തുകയായിരുന്നു.
 

Share this story