ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച പെൺകുട്ടി ജയ്പൂരിൽ പിടിയിൽ

jaipur

ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാനായി അനധികൃതമായി പാക്കിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ. ജയ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് പെൺകുട്ടി പിടിയിലായത്. ശ്രിമദോപുർ സ്വദേശനിയാണ് പെൺകുട്ടി. വിമാനത്താവള അധികൃതർ പെൺകുട്ടിയെ പോലീസിന് കൈമാറി. 

പെൺകുട്ടിയുടെ പക്കൽ രാജ്യാന്തര യാത്രയ്ക്ക് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് എയർപോർട്ട് സ്‌റ്റേഷൻ ഓഫീസർ ദിഗ്പാൽ സിംഗ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചത് പ്രകാരം മാതാപിതാക്കൾ ജയ്പൂരിലെത്തി കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
 

Share this story