ഗുജറാത്ത് സർക്കാരിന് തിരിച്ചടി; 68 ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ
May 12, 2023, 12:33 IST

68 ജഡ്ജിമാരെ ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകി നിയമിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജില്ലാ ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വിജ്ഞാപനം ഇറക്കിയതിനാണ് നടപടി. രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിക്കേസിൽ വിധി പറഞ്ഞ മജിസ്‌ട്രേറ്റിന്റെ സ്ഥാനക്കയറ്റം അടക്കമാണ് സ്റ്റേ ചെയ്തിരിക്കുന്നത്.