ഗുജറാത്ത് കലാപം: ടീസ്റ്റ സെതൽവാദിന്റെ ജാമ്യ കാലാവധി സുപ്രീം കോടതി നീട്ടി

teesta

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ജാമ്യ കാലാവധി സുപ്രീം കോടതി നീട്ടി. ഈ മാസം 19 വരെയാണ് കാലാവധി നീട്ടിയത്. ജൂലൈ ഒന്നിന് ടീസ്റ്റക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മൂന്നംഗ ബെഞ്ചാണ് പ്രത്യേക സിറ്റിംഗിനായി കേസ് പരിഗണിച്ചിരുന്നത്.

ജാമ്യം അനുവദിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ജാമ്യാപേക്ഷയിൽ ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. നേരത്തെ ടീസ്റ്റയുടെ ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.
 

Share this story