ഹരിയാന നൂഹിലെ വർഗീയ സംഘർഷം: കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ
Sep 15, 2023, 17:55 IST

ഹരിയാന നൂഹിലെ വർഗീയ സംഘർഷം: കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ
ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഫിറോസ്പൂർ ജിർക്ക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ മമ്മൻ ഖാനെയാണ് ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്തത്. മമ്മൻ ഖാനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇതിന്റെ ഭാഗമായി നൂഹ് ജില്ലാ കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി
മമ്മൻ ഖാന് സംഘർഷവുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹരിയാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകളുണ്ടെന്നും കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ ഈ മാസം നാലിനാണ് മമ്മൻ ഖാനെ പ്രതി ചേർത്തത്.