ഹരിയാന സംഘർഷം: കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി; 116 പേർ അറസ്റ്റിൽ

haryana

ഹരിയാനയിൽ വി എച്ച് പി റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാന ഹോംഗാർഡിലെ രണ്ട് പേരും മറ്റ് നാല് പേരുമാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ മസ്ജിദിലുണ്ടായ ആക്രമണത്തിൽ ഒരു മൗലാനയും കൊല്ലപ്പെട്ടിട്ടുണ്ട്

സംഘർഷവുമായി ബന്ധപ്പെട്ട് 41 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ഘോഷയാത്ര സംഘടിപ്പിച്ചവർ പരിപാടിയെ കുറിച്ച് പൂർണ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നില്ലെന്നും ഇതാണ് സംഘർഷത്തിന് കാരണമായതെന്നും സർക്കാർ അറിയിച്ചു

ഗുരുഗ്രാമിലെ വിവിധ മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ആകെ 20 കമ്പനി കേന്ദ്രസേനയെയാണ് ഹരിയാനയിലാകെ വിന്യസിച്ചത്.
 

Share this story