ഹിമാചലിൽ ശക്തമായ മണ്ണിടിച്ചിൽ; കെട്ടിടങ്ങൾ തകർന്നുവീണു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, വീഡിയോ

himachal

ഹിമാചലിലെ കുളുവിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. അന്നി ടൗണിൽ ബസ് സ്റ്റാൻഡിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മണ്ണിടിച്ചിലിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെട്ടിടങ്ങൾ തകർന്ന് മറ്റ് കെട്ടിടങ്ങളുടെ മുകളിലേക്ക് പതിച്ചതോടെ നിരവധി പേരാണ് കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.

പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻ.ഡി.ആർ.എഫിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ടാണ്. ഷിംല, മാണ്ഡി, കുളു, ചാംപ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


 

Share this story