ജാർഖണ്ഡിൽ ഹേമന്ത് സോറൻ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചു

hemant

ജാർഖണ്ഡ് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുഴുവൻ എംഎൽഎമാരും സോറനെ പിന്തുണച്ചു. 81 അംഗ നിയമസഭയിൽ 45 എംഎൽഎമാരാണ് ജെഎംഎമ്മിനുള്ളത്

അഴിമതി ആരോപണത്തിൽ ഇ ഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ അഞ്ച് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മുഖ്യമന്ത്രി പദവിയിൽ തിരിച്ചെത്തുന്നത്. ജൂലൈ 4നാണ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യ മുന്നണി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു

ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്ത്യ മുന്നണി എംഎൽഎമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചംപയ് സോറൻ ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു.

Share this story