സൂര്യതാപമേറ്റ് മരിച്ച സംഭവത്തില്‍ ഇംതിയാസ് ജലീല്‍ എംപി; അമിത് ഷാ വെയിലത്തിരിക്കാന്‍ തയ്യാറുണ്ടോ: പത്തു ലക്ഷം രൂപ തരാന്‍ തയ്യാര്‍
Updated: Apr 19, 2023, 21:50 IST

വെയിലത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും 10 ലക്ഷം രൂപ വീതം നല്‍കാന്‍ തയ്യാറാണെന്ന് എ.ഐ.എം.ഐ.എം, എം.പി ഇംതിയാസ് ജലീല്‍. മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിക്കെത്തിയ 13 പേര്‍ സൂര്യതാപമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം.
നിങ്ങളുടെ വില എന്താണെന്ന് നിങ്ങള്‍ തീരുമാനിക്കണം. മഹാരാഷ്ട്രയില്‍ സൂര്യതാപമേറ്റ് മരിച്ച മനുഷ്യരുടെ വില അഞ്ച് ലക്ഷമാണ്. മൂന്ന് മണിക്കൂര്‍ നേരം നിങ്ങള്‍ വെയിലത്തിരിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ നല്‍കാന്‍ താന്‍ തയ്യാറാണെന്നും ഇംതിയാസ് ജലീല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിന് പകരം 50 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.