ആന്ധ്രയിൽ ഓയിൽ ഫാക്ടറിയിലെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു

kakinada

ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു. ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവരുടെ പേരു വിവരം സംബന്ധിച്ച കാര്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്.

സംഭവത്തിൽ പോലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനാണ് കേസ്. ഓയിൽ ഫാക്ടറിയുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. 

രണ്ടോ മൂന്നോ പേരാണ് വൃത്തിയാക്കുന്നതിനായി മാലില്യ ടാങ്കിൽ ഇറങ്ങിയത്. ഇവർക്ക് ശാരീരിക പ്രശ്‌നമുണ്ടായപ്പോൾ രക്ഷപ്പെടുത്താൻ വേണ്ടിയാണ് മറ്റുള്ളവരും ഇറങ്ങിയത്. ഇവരും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
 

Share this story