ബിഹാറിൽ പാൽ ഉത്പന്ന ഫാക്ടറിയിൽ വിഷവാതകം ചോർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

suicide

ബിഹാറിലെ വൈശാലിയിൽ പാൽ ഉത്പന്ന ഫാക്ടറിയിൽ വിഷവാതകം ചോർന്നുണ്ടായ അപകടത്തിൽ ഒരു മരണം. വിഷവാതകം ശ്വസിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച 30 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, വാതക ചോർച്ചയുടെ കാരണം വ്യക്തമല്ല. ഹാജിപുരിലെ രാജ് ഫ്രഷ് ഡയറിയിലാണ് ശനിയാഴ്ച രാത്രിയോടെ അമോണിയം ചോർന്ന് അപകടമുണ്ടായത്. ഇവിടെയുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന അറിയിച്ചു

Share this story