മണിപ്പൂരിൽ പാടത്ത് പണിക്കിറങ്ങിയ കർഷകർക്ക് നേരെ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

manipur

മണിപ്പൂരിൽ അയവില്ലാതെ തുടർന്ന് സംഘർഷം. കർഷകർക്ക് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. സമാധാനം പുനഃസ്ഥാപിച്ചെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് വിശ്വസിച്ച് പാടത്ത് പണിക്കിറങ്ങിയ കർഷകരാണ് കൊല്ലപ്പെട്ടത്

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇംഫാലിന് സമീപം അഞ്ച് വീടുകൾക്ക് തീയിട്ടിരുന്നു. നേരത്തെ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്നാണ് സംസ്ഥാനം കേന്ദ്രസർക്കാരിനെ അറിയിച്ചത്.
 

Share this story