രാജസ്ഥാനിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് നഗ്നയാക്കി മർദിച്ച് റോഡിലൂടെ നടത്തി

rajastan

രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കിയ ശേഷം മർദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാണിച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒരു വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ യുവതി മറ്റൊരാളുമായി കഴിഞ്ഞു എന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും യുവതിയെ നഗ്നയാക്കിയ ശേഷം റോഡിലൂടെ മർദിച്ച് നടത്തിക്കുകയായിരുന്നു

കുറ്റക്കാരെ വെറുതെ വിടില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. പ്രതികൾ ഒളിവിലാണ്. അന്വേഷണത്തിനായി പോലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന ക്രൂര സംഭവത്തെ ബിജെപി ആയുധമാക്കി മാറ്റിയിട്ടുണ്ട്.
 

Share this story