യുപിയിൽ സഹോദരങ്ങളായ നാല് കുട്ടികൾ ഫാനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

police line

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഫാനിൽ നിന്ന് ഷോക്കേറ്റ് നാല് കുട്ടികൾ മരിച്ചു. ഉന്നാവോ ജില്ലയിലെ ലാൽമൻ ഖേദ ഗ്രാമത്തിലാണ് സംഭവം മായങ്ക്(9), ഹിമാൻഷി(8), ഹിമാൻക്(6), മാൻസി(4) എന്നിവരാണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് അപകടമുണ്ടായത്. വീരേന്ദ്ര കുമാർ, ഭാര്യ ശിവദേവി എന്നിവർ ജോലിക്ക് പോയ സമയത്താണ് സംഭവം

മാതാപിതാക്കൾ തിരികെ എത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടത്. ഫാനിന്റെ വയറിൽ ഇൻസുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളിൽ ഒരാൾ അബദ്ധത്തിൽ തൊടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരങ്ങളും അപകടത്തിൽപ്പെടുകയായിരുന്നു.
 

Share this story