യുപിയിൽ എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയെ നടുറോഡിലിട്ട് വെടിവെച്ചു കൊന്നു

up

ഉത്തർപ്രദേശിൽ എംഎൽഎ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയെ നടുറോഡിലിട്ട് വെടിവെച്ച് കൊന്നു. പ്രയാഗ് രാജിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബി.എസ്.പി എംഎൽഎ ആയിരുന്ന രാജു പാലിനെ 2005ൽ വെടിവെച്ചു കൊന്ന കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെയാണ് വെടിവെച്ചു കൊന്നത്

ഉമേഷ് വാഹനത്തിന്റെ പിൻസീറ്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. ആക്രമണ സമയത്ത് രണ്ട് പോലീസുകാരും ഉമേഷിനൊപ്പമുണ്ടാിരുന്നു. വെടിയേറ്റ ഉമേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി പിന്നാലെയോടി വെടിവെച്ച് വീഴ്ത്തി. അക്രമിയെ പിടികൂടാൻ ശ്രമിച്ച അംഗ രക്ഷകനും വെടിയേറ്റു. ഇതിനിടെ ചിലർ നാടൻ ബോംബ് എറിഞ്ഞതായി പോലീസ് പറഞ്ഞു. ഇതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
 


 


 

Share this story