തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

reddy

തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പി ശ്രീനിവാസ് റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. നവംബർ 30ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റെയ്ഡ്. റെഡ്ഡിയുടെ ഖമ്മം ഓഫീസിലും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്

ജില്ലയിലെ പാലയർ മണ്ഡലത്തിൽ നിന്നാണ് റെഡ്ഡി മത്സരിക്കുന്നത്. ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് ആദായ നികുതി വകുപ്പ് വീട്ടിൽ റെയ്ഡിനെത്തിയത്. റെയ്ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
 

Share this story