സ്വാതന്ത്ര്യ ദിനം: സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യൻ പതാക ആക്കണമെന്ന് പ്രധാനമന്ത്രി

modi

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളോട് സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യൻ പതാകയാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർ ഖർ തിരംഗ ആശയത്തിന് ശക്തി പകരണം. രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടിലെ മുഖചിത്രം ഇന്ത്യൻ പതാകയാക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം മോദി മാറ്റിയിട്ടുണ്ട്

Share this story