ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായെന്ന് യുഎൻ സംഘടന

population

ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് യുഎൻ സംഘടന. ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. 1950ൽ ജനസംഖ്യ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഒന്നാമത് എത്തുന്നത്

ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 വയസ്സിനിടയിൽ ഉള്ളവരാണ്. 18 ശതമാനം പേർ 10-19 വയസ്സ് വരെയുള്ളവർ. 26 ശതമാനം പേർ 10-24 വയസ്സ് വരെയുള്ളവർ. 68 ശതമാനം പേർ 15-64 വയസ്സിന് ഇടയിലുള്ളവരാണ്. 65 വയസ്സിന് മുകളിൽ 7 ശതമാനം പേരുമുണ്ട്. കേരളത്തിലും പഞ്ചാബിലും പ്രായമായവരാണ് കൂടുതൽ. ബിഹാറിലും ഉത്തർപ്രദേശിലും യുവാക്കളാണ് കൂടുതൽ.
 

Share this story