ഇന്ത്യ എന്നത് എവിടെയുമില്ല; ജി 20 ഉച്ചകോടിയിൽ ഭാരത് മാത്രം, മോദിയുടെ ഇരിപ്പടവും ശ്രദ്ധേയമാകുന്നു

g20

ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ഭാരത് എന്ന് പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്ന പേര് ഒഴിവാക്കി രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പടത്തിൽ ജി 20 ലോഗോയുള്ള ബോർഡിൽ ഭാരത് എന്നെഴുതിയത് സ്ഥാപിച്ചത്. 

ജി 20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്ര നേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് പ്രയോഗിച്ചതിന് പിന്നാലെയാണിത്. നേരത്തെ ഇന്തോനേഷ്യ യാത്ര സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് കൊടുത്തിരുന്നത്.
 

Share this story