ഇന്ത്യൻ ടീം നന്നായി കളിച്ചു, പക്ഷേ ദുശ്ശകുനം എത്തിയതോടെ തോറ്റു: മോദിയെ പരിഹസിച്ച് രാഹുൽ

rahul

ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. ഇന്ത്യൻ ടീം നന്നായി  കളിച്ചു, പക്ഷേ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു എന്നായിരുന്നു രാഹുലിന്റെ പരിഹാസം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം

ലോകകപ്പ് ഫൈനലിന് പിന്നാലെ ഡ്രസിംഗ് റൂമിൽ പ്രധാനമന്ത്രി പോയതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. എല്ലാവരും വിഷമിച്ചിരിക്കുമ്പോൾ ക്യാമറകളുമായി ഇന്ത്യൻ ഡ്രസിംഗ് റൂമിൽ എത്തിയത് ശരിയായില്ലെന്നായിരുന്നു വിമർശനം.
 

Share this story