മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കും; സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക് തുടരും

manipur

കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കും. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമുഹിക മാധ്യമങ്ങൾക്കും മൊബൈൽ ഇന്റർനെറ്റിനുമുള്ള വിലക്ക് തുടരും. മെയ് 3 മുതൽ മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാൻ തീരുമാനമായത്


 

Share this story