അയര്‍ലന്‍ഡ് ടി20 പരമ്പര: ജസ്പ്രിത് ബുമ്ര പുതിയ നായകൻ, സഞ്ജു കീപ്പര്‍

spoarts
മുംബൈ: അയലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ദീർഘ നാളുകൾക്ക് ശേഷം പരിക്കിൻ്റെ പിടിയിൽ നിന്ന് തിരിച്ചെത്തുന്ന ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. റിതുരാജ് ഗെയ്കവാദാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ കീപ്പർ ഗ്ലൗസ് അണിയും.
ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന പരമ്പരയിൽ സീനിയര്‍ താരങ്ങളാരും ടീമിലില്ല. മികച്ച യുവ താരങ്ങളെയാണ് ബിസിസിഐ അണിനിരത്തുക. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും, സൂര്യകുമാർ യാദവിനും വിശ്രമം നൽകിയപ്പോൾ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരേ പരിഗണിച്ചില്ല. നേരത്തെ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ പറഞ്ഞിരുന്നു.
ഐപിഎല്ലിലെ മികച്ച പ്രകടനം കാഴ്‌ചവച്ച ശിവം ദുബെ, റിങ്കു സിംഗ്, തിലക് വർമ ​​എന്നിവർക്കും ടീമിലിടം നേടിയപ്പോൾ ബാക്അപ്പ് കീപ്പരായ ജിതേഷ് ശർമയും ടീമിലെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പരിക്കേറ്റ ബുംറയ്ക്ക് ടി20 ലോകകപ്പും ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമായിരുന്നു. ഇതാദ്യമായല്ല ബുംറ ഇന്ത്യയെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ താരം മുമ്പ് ഇന്ത്യയെ നയിച്ചിരുന്നു.
ഇന്ത്യൻ ടീം: ജസ്പ്രിത് ബുംറ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌കവാദ് (വൈസ് ക്യാപ്റ്റൻ)ഷ യശസ്വി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, രവിഷ്‌ബാസ് അഹമ്മദ്, പ്രസിദ്ധൻ കുമാർ, ആവേഷ് ഖാൻ.

Share this story