ഐഎസ് ബന്ധം: ചെന്നൈയിലും കോയമ്പത്തൂരിലും എൻഐഎ റെയ്ഡ്

nia

ഭീകര സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗൺസിലറുടെ വീട്ടിലും പരിശോധന നടത്തി. വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരിശീലനം നൽകാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു

കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ച രാളെ കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു. തൃശ്ശൂർ സ്വദേശി നബീൽ അഹമ്മദിനെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഗൂഢാലോചന നടന്നെനന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളിൽ തെളിവെടുപ്പും നടന്നു.
 

Share this story