ഇനിയും വൈകിയിട്ടില്ല, നിങ്ങൾ വിവാഹം കഴിക്കണം; രാഹുൽ ഗാന്ധിയോട് ലാലു പ്രസാദ് യാദവ്
Jun 24, 2023, 11:35 IST

രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. പട്‌നയിൽ ഇന്നലെ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് ശേഷമാണ് ലാലു ഇക്കാര്യം ആവശ്യപ്പെട്ടത്. രാഹുൽ താങ്കൾ വിവാഹം കഴിക്കണം, ഇനിയും സമയം വൈകിയിട്ടില്ല. വിവാഹത്തെ കുറിച്ച് പറഞ്ഞാൽ താങ്കൾ കേൾക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു എന്നായിരുന്നു ലാലുവിന്റെ വാക്കുകൾ
നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗമാകാൻ ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്. ഈ താടിയൊക്കെ വടിച്ച് കളയണമെന്നും ലാലു പറഞ്ഞു. ഈ വാക്കുകൾ മറ്റ് നേതാക്കളിലും ചിരി പടർത്തി. എന്നാൽ വിവാഹ കാര്യത്തിന് മറുപടിയൊന്നും നൽകാതെ താടി വെട്ടിയൊതുക്കാം എന്നായിരുന്നു രാഹുലിന്റെ ചിരിയോടെയുള്ള മറുപടി