സഹായിച്ചത് രാഹുൽ ഗാന്ധിയെന്ന് കലാവതി; അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

amit

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിനിടെ മഹാരാഷ്ട്രയിലെ കർഷകയായ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് നോട്ടീസ്. തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പി മാണിക്യം ടാഗോറാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

രാഹുൽ ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും വൈദ്യുതിയും റേഷനും നൽകിയത് മോദിയാണെന്നായിരുന്നു അമിത് ഷാ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രിയുടെ വാദം കള്ളമാണെന്നും മോദി സർക്കാരല്ല തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വീഡിയോ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. 

രാഹുൽ ഗാന്ധിയാണ് തന്നെ സാമ്പത്തികമായി സഹായിച്ചതെന്നും കലാവതി തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ് രംഗത്തെത്തിയത്.

Share this story