കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയമായി ബന്ധമുള്ളതല്ല; ഏക സിവിൽ കോഡിനെ എതിർക്കും: യെച്ചൂരി

yechuri

ഏക സിവിൽ കോഡിനെ തള്ളി സിപിഎം രംഗത്ത്. ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാകില്ലെന്ന് ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് പട്‌നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ തീരുമാനിച്ചത്. അത് എങ്ങനെ വേണമെന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും

ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ് നിലവിലുള്ളത്. അത്തരം കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് സഹകരണം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളിൽ എടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു. കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയവുമായി ബന്ധമുള്ളതല്ല. പോലീസിന്റെ നടപടികളിൽ പാർട്ടി ഇടപെടാറില്ല. മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്നും യെച്ചൂരി പറഞ്ഞു.
 

Share this story