കരൂർ ദുരന്തം; മഹാബലിപുരത്ത് 50 മുറികൾ: മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനൊരുങ്ങി വിജയ്

Vijay TVK

ചെന്നൈ: കരൂർ‌ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനൊരുങ്ങി തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്. ചെന്നൈയ്ക്ക് സമീപത്തുള്ള മഹാബലിപുരത്ത് വച്ചാണ് വിജയ് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുക.

കരൂരിൽ നിന്നും ഇവരെ ടിവികെയുടെ വാഹനങ്ങളിൽ മഹാബലിപുരത്തേക്ക് എത്തിക്കും. മഹാബലിപുരത്തുള്ള ഒരു സ്വകാര‍്യ റിസോർട്ടിൽ 50 മുറികൾ ഒരുക്കിയിട്ടുണ്ട്. അടച്ചിട്ട മുറികളിൽ കൂടിക്കാഴ്ച നടത്താനാണ് ടിവികെയുടെ തീരുമാനം. ദുരന്തത്തിനു ശേഷം നടന്‍റെ ആദ‍്യ കൂടിക്കാഴ്ചയാണിത്.

Tags

Share this story